കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ, എറണാകുളത്തു വച്ച് നടന്ന പതിനാറാമത് മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല മികച്ച നേട്ടം കരസ്ഥമാക്കി. രണ്ട് ഗോൾഡ് മെഡലും, രണ്ട് സിൽവർ മെഡലും, രണ്ട് ബ്രോൺസ് മെഡലും ഉൾപ്പെടെ ആറ് മെഡലുകൾ കരസ്ഥമാക്കി. ഷനൂപ്, മേഘ റോഷൻ (ഗോൾഡ് ), അഭിജിത്ത് ബിജു, നിസാമുദ്ദീൻ (സിൽവർ ) അശ്വതി ബാലൻ, അനൂപ്( ബ്രോൺസ് ) എന്നിങ്ങനെയാണ് മെഡലുകൾ നേടിയത്. വയനാട് ജില്ല ബോഡി ബിൽഡിംഗ് അസോസിയേഷന്റെ ടീം മാനേജർ ആയി ജോർജ് വർഗീസും, ടീം കോച്ചായി ജാസിർ തുർക്കിയും ജില്ലാ ടീമിനെ നയിച്ചു.
മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയ്ക്ക് മികച്ച നേട്ടം
