സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവ് നിലവില്‍ വരും. നിലവില്‍ കൂട്ടിയിരുന്ന ഒമ്ബത് പൈസയ്ക്ക് പുറമെയാണ് വീണ്ടും വര്‍ധനവ്.ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുന്നത്.അതേ സമയം മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ വൈദ്യൂതി സൂക്ഷിച്ച് ഉപയോഗിച്ചാല്‍ അധികച്ചിലവില്‍ നിന്ന് രക്ഷപ്പെടാം.നിലവിലുള്ള ഒമ്ബത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്ബോള്‍ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഇന്ന് മുതല്‍ കണക്കാക്കുക.
സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിക്കും
