പച്ചമാങ്ങ എന്ന് കേള്‍ക്കുമ്പോള്‍തന്നെ മലയാളികള്‍ക്ക് സ്വന്തം കുട്ടിക്കാലമാണ് ഓര്‍മയില്‍ തെളിയുക. മാഞ്ചുവട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് ഉപ്പും മുളകും ചേര്‍ത്ത് പച്ചമാങ്ങ കഴിക്കാത്തവര്‍ കുറയും. പഴങ്ങളുടെ രാജാവായി വാഴ്ത്തപ്പെടുന്ന മാമ്പഴത്തിന്റെ ഗുണത്തേക്കാള്‍ മേന്‍മയുണ്ട് പച്ചമാങ്ങയ്ക്ക്.
അച്ചാറുകള്‍, ജാമുകള്‍, ജെല്ലികള്‍, സ്മൂത്തികള്‍, ജ്യൂസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രീതിയില്‍ പച്ചമാങ്ങ ഉപയോഗിക്കാം.
വിറ്റാമിനുകള്‍, ധാതുക്കള്‍, ഡയറ്ററി ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി അവശ്യപോഷകങ്ങളുടെ പവര്‍ഹൗസ് ആണ് പച്ചമാങ്ങ.
പച്ചമാങ്ങയില്‍ ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയുമാണ് ഉള്ളത്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പോളിഫിനോളുകള്‍, മാംഗിഫെറിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണിത്. അതിനാല്‍ കാന്‍സര്‍ സാധ്യത തടയുന്നു.
പച്ചമാങ്ങയിലുള്ള സോഡിയം ക്ലോറൈഡ് മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ ഉദരരോഗങ്ങളെ സുഖപ്പെടുത്തുന്നു.
ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
ഇതിലെ പൊട്ടാസ്യം, ബി.പി. നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ,സി, ഇ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ മുടി, ചര്‍മം എന്നിവയെ ആരോഗ്യമുള്ളതാക്കും.
പച്ചമാങ്ങ പിത്തരസം ഉത്പാദിപ്പിച്ച് ലിപിഡുകളുടെ ആഗിരണത്തിന് സഹായിക്കുന്നു.
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്ത് കരള്‍കോശങ്ങളെ സംരക്ഷിക്കാന്‍ പച്ചമാങ്ങയിലെ ഘടകങ്ങള്‍ക്ക് കഴിവുണ്ട്.
പച്ചമാങ്ങയിലുള്ള ആല്‍ഫാഹൈഡ്രോക്‌സി ആസിഡുകള്‍ ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കുന്നു.
പച്ചമാങ്ങയുടെ അമിതോപയോഗം വയറിളക്കം, ദഹനക്കേട്, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
ചിലയിനം പച്ചമാങ്ങയുടെ ഉപയോഗം അലര്‍ജിയോ തൊണ്ടവേദനയോ ഉണ്ടാക്കാം.
പച്ചമാങ്ങയുടെ തൊലിയില്‍ ചെറിയ അളവില്‍ ജൈവസംയുക്തമായ ഉറുഷിയോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ ഡെര്‍മറ്റൈറ്റിസിന് കാരണമാകാറുണ്ട്.
പ്രതിദിന ഉപയോഗം 330 ഗ്രാം ആയി പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
ഗുണത്തില്‍ മാമ്പഴത്തേക്കാള്‍ മുമ്പിലാണ് പച്ചമാങ്ങ; കൊളസ്‌ട്രോള്‍ നിയന്ത്രിക്കും; ചര്‍മം നന്നാവും
