മലയാളികള്‍ തങ്ങളുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട വിഭവമാണ് നേന്ത്രപ്പഴം. വേറെ ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പടക്കാന്‍ ഒരു നേന്ത്രപ്പഴം മതി എന്നാണ് നമ്മളൊക്കെ പലപ്പോഴും വിചാരിക്കുന്നത്. തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കിയവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ തടി കുറയുമെന്ന് കരുതി നേന്ത്രപ്പഴം കഴിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തടി കുറയ്ക്കുകയല്ല മറിച്ച് തടി കൂട്ടുകയാണ് നേന്ത്രപ്പഴം ചെയ്യുന്നത് !
Advertisements
നേന്ത്രപ്പഴം അമിതമായി കഴിക്കുന്നത് തടി കൂടാന്‍ കാരണമാകുന്നു. നേന്ത്രപ്പഴം ശരീരത്തിലേക്ക് എത്തുന്ന കലോറിയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ് പഠനം. ഷുഗറും കാര്‍ബോ ഹൈഡ്രേറ്റും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റ് പഴങ്ങളേക്കാള്‍ അധികം കലോറിയാണ് നേന്ത്രപ്പഴത്തിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത്. ഒരു കപ്പ് ആപ്പിളില്‍ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് വെറും 60 ആണ്. എന്നാല്‍ ഒരു കപ്പ് നേന്ത്രപ്പഴത്തില്‍ നിന്ന് ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് 135 ആണ്. അതായത് ആപ്പിളിനേക്കാള്‍ ഇരട്ടി കലോറി നേന്ത്രപ്പഴത്തിലൂടെ ശരീരത്തില്‍ എത്തുന്നു.
നേന്ത്രപ്പഴത്തിന്റെ മറ്റ് ദോഷഫലങ്ങള്‍
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ വയറ്റില്‍ പെട്ടന്ന് ഗ്യാസ് നിറയാന്‍ കാരണമാകും
ഫ്രക്ടോസിന്റെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ ചെറുപ്പക്കാരില്‍ ടൈപ്പ് ടു ഡയബറ്റിസിന് കാരണാകും
ചക്കയിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചക്ക സഹായകമാണ്. ചക്കയുടെ പുറംതൊലി കൊഴുപ്പുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയായി വിഘടിക്കുന്നത് തടയുമെന്ന് മറ്റൊരു പഠനം കാണിക്കുന്നു. ചക്ക പലർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത […]
ഉയർന്ന അളവിലുള്ള ആൻ്റിഓക്സിഡൻ്റുകളും ലയിക്കുന്ന നാരുകളും ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. […]
മിക്ക വീടുകളിലും കറികൾക്ക് സ്വാദു കൂട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മല്ലിയില. എന്നാൽ, ഇവയ്ക്കൽപ്പം തളർച്ച കൂടുതലാണ്. വാങ്ങി ഫ്രിഡ്ജിൽ വച്ചാലും മണിക്കൂറുകൾ കഴിയുമ്പോഴേക്കും ഇവ വാടും. അടുത്ത ദിവസങ്ങളിൽ ഇവ കറികളിൽ ഉപയോഗിക്കാൻ കഴിയാത്ത വിധം ചീഞ്ഞു […]