മൈഗ്രേന് തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന് തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന് തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന രൂക്ഷമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും.
Advertisements
മൈഗ്രേന് തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക. സമ്മര്‍ദം കൂട്ടുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക. മൈഗ്രേന് തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണത്തില്‍ മസാലകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കണം. മസാലയുടെ ഗന്ധവും രുചിയും മൈഗ്രേന് തലവേദന ഇരട്ടിയാക്കും. ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കുക.
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. ഏഴ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് നല്ലത്. വെയിലത്ത് നടക്കുന്നത് പരമാവധി ഒഴിവാക്കുക. വെയില് ഉള്ള സമയത്ത് യാത്ര ചെയ്യുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കണം. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് തുടങ്ങി ഇലക്ട്രിക് ഗാഡ്ജെറ്റുകളുടെ ഉപയോഗം കുറയ്ക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കണമെങ്കില്‍ തന്നെ അവയുടെ തെളിച്ചം നന്നായി കുറയ്ക്കുക.
Post Views: 3 നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള് പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വിറ്റാമിൻ സി, […]
Post Views: 4 വെറും മൂന്ന് ചേരുവകൾ കൊണ്ടു തയ്യാറാക്കാവുന്ന അടിപൊളി മധുരമാണ് തേൻ നെല്ലിക്ക, ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ നെല്ലിക്ക ഇഷ്ടമുള്ളവരാണോ?. നിങ്ങളെങ്ങനെയാണ് നെല്ലിക്ക കഴിക്കാറുള്ളത്?. ഉപ്പിലിട്ടും, അച്ചാർ തയ്യാറാക്കിയും നെല്ലിക്ക സൂക്ഷിക്കുന്നവരുണ്ട്. ഇതിലൊക്കെ വെറൈറ്റിയാണ് […]