കൊച്ചിയില്‍ അമ്മയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ മകള്‍ മാനന്തവാടിയില്‍ അറസ്റ്റില്‍

മാനന്തവാടി: കൊച്ചിയില്‍ അമ്മയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. പനങ്ങാട് തിട്ടയില്‍ വീട്ടില്‍ സരസുവിനെ കമ്പി പാര കൊണ്ട് മര്‍ദ്ദിച്ച് അവശയാക്കിയ മകള്‍ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടില്‍ നിന്നും പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍മുനീറും സംഘവും അറസ്റ്റ് ചെയ്തത്. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തില്‍ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു.
നവ്യയുടെ കാര്യത്തില്‍ അമ്മ അമിതമായി ഇടപെടുന്നതായി ആരോപിച്ചായിരുന്നു മര്‍ദനം.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അമ്മയെ മകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൊലപാതകം, ലഹരിയടക്കമുള്ള കേസുകളില്‍ പ്രതിയാണ് നിവ്യയെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights