കണ്ണൂര്‍: കേസ് ഒഴിവാക്കാന്‍ ഓട്ടോ ഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ മാനന്തവാടി സ്വദേശിയായ എസ്ഐക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐയായിരുന്ന കെ. ഇബ്രാഹിമിനെതിരെയാണ് ഹൈക്കോടതി വിധി. 2003-ലാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയില്‍ സംശയാസ്പദമായി ഒരാളെ കയറ്റിയെന്ന് ആരോപിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.കേസ് ഒഴിവാക്കാന്‍ 5000 രൂപ ചോദിച്ച ഇബ്രാഹിമിനെ, പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.2013-ല്‍ കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.
കൈക്കൂലി കേസ്; മാനന്തവാടി സ്വദേശിയായ എസ്ഐക്ക് 18 മാസം കഠിനതടവ്









