കണ്ണൂര്‍ : തലശ്ശേരിയില്‍ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയില്‍ തൂങ്ങി വിദ്യാര്‍ഥികളുടെ റീല്‍സ് ചിത്രീകരണം.തലശ്ശേരിവടകര റൂട്ടില്‍ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയില്‍ കയറിയാണ് റീല്‍സ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.ബസ് നിര്‍ത്തി കണ്ടക്ടര്‍ വിദ്യാര്‍ഥികളെ ഓടിച്ചു വിടുന്നതും ദൃശ്യങ്ങളില്‍ കാണാം.സൈക്കിളില്‍ മൂന്നു പേര്‍ കയറി റോഡിലൂടെ അപകടകരമായി ഓടിക്കുന്നതുള്‍പ്പൈടയുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്താണ് വിഡിയോ പ്രചരിപ്പിച്ചത്. സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.
ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയില്‍ തൂങ്ങി വിദ്യാര്‍ഥികളുടെ റീല്‍സ് ചിത്രീകരണം









