‘അത് എനിക്ക് വലിയ വേദനയുണ്ടാക്കി’; പിറന്നാൾ ദിനത്തിൽ ആരാധകരെ കാണുന്നത് നിർത്തി, കാരണം പറഞ്ഞ് യഷ്

പിറന്നാൾ ദിനത്തിൽ താരങ്ങൾക്ക് ആശംസകൾ അറിയിക്കാനായി ആരാധകർ അവരുടെ വീടിന് ചുറ്റും തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ ജന്മദിനത്തിൽ വീടിന് പുറത്ത് തടിച്ചു കൂടുന്ന ആരാധകരെ കാണുന്നത് താൻ നിർത്തിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ യഷ്.’ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് താരം ആരാധകരുടെ അമിതാവേശം മൂലം തനിക്ക് അനുഭവപ്പെട്ട ഭയത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. താൻ സിനിമയിൽ വളർന്നു വരുന്ന കാലത്ത് ആരാധകരുടെ സ്നേഹം വലിയ സന്തോഷം നൽകിയിരുന്നുവെന്നും, എന്നാൽ പിന്നീട് ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായെന്നും യഷ് പറഞ്ഞു.

ജന്മദിനമായ ജനുവരി 8-ന് ആരാധകരെ കാണുന്നത് ഒഴിവാക്കാനുള്ള കാരണം ഇത്തരം സംഭവങ്ങളാണ്. ആരാധകർ തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങളെ കാണാനായി സമയം കളയരുതെന്നും പകരം സ്വന്തം ജീവിതത്തിൽ എന്തെങ്കിലും വലുത് നേടാൻ ശ്രദ്ധിക്കണമെന്നുമാണ് യഷ് പറഞ്ഞു.കടുത്ത ആരാധന മൂലം ഒരു ആരാധകൻ ജീവനൊടുക്കിയ സംഭവം വലിയ വേദന ഉണ്ടാക്കിയെന്നും എന്നാൽ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ താൻ പ്രവർത്തിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും താരം വ്യക്തമാക്കി. ടോക്സിക് ആണ് യഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights