Advertisement

ക്യാപ്റ്റന്‍ അമേരിക്കയോട് സഹായം ചോദിച്ചെത്തി ഫാന്‍റാസ്റ്റിക് ഫോര്‍; അവഞ്ചേഴ്സ് ഡൂംസ്ഡേ ഫൈനല്‍ ട്രെയിലര്‍ പുറത്ത്

അവഞ്ചേഴ്സ് ഡൂംസ്ഡേയുടെ അവസാന ട്രെയിലര്‍ പുറത്തിറക്കി മാര്‍വല്‍ സ്റ്റുഡിയോസ്. ഫാന്‍റാസ്റ്റിക് ഫോര്‍ സംഘത്തിന്‍റെ വില്ലനായ ഡോക്ടര്‍ ഡൂമിനെ നേരിടാനായി അവഞ്ചേഴ്സും ഫാന്‍റാസ്റ്റിക് ഫോറും എക്സ് മെനും ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ആദ്യ പ്രത്യേകത. ഇതുകൂടാതെ അയണ്‍ മാനിന് ശേഷം റോബര്‍ട്ട് ഡൗണി ജൂനിയര്‍ വില്ലനായ ഡൂം ആയും ക്രിസ് എവന്‍സ് വീണ്ടും ക്യാപ്റ്റന്‍ അമേരിക്കയായും സിനിമയിലെത്തുന്നുണ്ട്. പുതിയ ട്രെയിലറില്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന് ശേഷം തന്‍റെ പ്രണയഭാജനമായ പെഗ്ഗിയുടെ കൂടെ ജീവിക്കുന്ന ക്യാപ്റ്റന്‍ സ്റ്റീവ് റോജേഴ്സിനെ സഹായമഭ്യര്‍ഥിച്ച് ഫാന്‍റാസ്റ്റിക്ക് ഫോര്‍ സന്ദര്‍ശിക്കുന്നതാണ് ട്രെയിലറിലെ ഹൈലറ്റ്. ഇത് കൂടാതെ പെഗ്ഗിക്കും സ്റ്റീവിനും ഒരാണ്‍കുഞ്ഞ് ഉണ്ടായിട്ടുണ്ടെന്നും തന്‍റെ രക്ഷിതാക്കളുടെ ചരിത്രം മകന് അറിയില്ലെന്നും ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.

അവഞ്ചേഴ്സ് എന്‍ഡ് ഗെയിമില്‍ ഇന്‍ഫിനിറ്റി സ്റ്റോണുകള്‍ ഉപയോഗിച്ച് താനോസ് നശിപ്പിച്ച എല്ലാവരെയും തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ടാണ് കഥ നടക്കുന്നതെന്ന് വിക്ടര്‍ വോന്‍ ഡൂം പറയുന്ന വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

വിവിധ യൂണിവേഴ്സുകളിലെ ഭൂമികള്‍ ഒന്നിച്ച് ചേരുന്നു എന്ന പ്രത്യേകതയും സിനിമയിലുണ്ട്. ഫാന്‍റാസ്റ്റിക്ക് ഫോറിന് പുറമെ എക്സ് മെനും സിനിമയിലുണ്ടെന്നതാണ് കൂടുതല്‍ സിനിമയെ ആകര്‍ഷകമാക്കുന്നത്. സൈക്ലോപ്സ് കഥാപാത്രത്തിന് സിനിമയില്‍ വലിയ പങ്കുണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. ഇതുകൂടാതെ മിസ്റ്റീക്, നൈറ്റ് ക്രോളര്‍ തുടങ്ങിയ എക്സ് മെനും സ്ക്രീനിലുണ്ട്. സിനിമയില്‍ വൂള്‍വറിനായി ഹ്യൂജ് ജാക്ക്മാന്‍റെ കമേയോ റോളും പ്രതീക്ഷിക്കുന്നുണ്ട്.

ഇതുകൂടാതെ പുതിയ ടീമായ തണ്ടര്‍ബോള്‍ട്ട്സും യുദ്ധത്തിലുണ്ട്. എക്സ് മെന്‍ വില്ലന്‍മാരായ സെന്‍റിനല്‍സാണ് സിനിമയിലെ മറ്റ് പ്രതിനായക കഥാപാത്രങ്ങള്‍.

സാം വിൽസൺ (ആന്റണി മാക്കി), ബക്കി ബാർൺസ് (സെബാസ്റ്റ്യൻ സ്റ്റാൻ), സ്കോട്ട് ലാങ് (പോൾ റഡ്), ഷൂരി (ലെറ്റീഷ്യ റൈറ്റ്) എന്നിവർക്കൊപ്പം ഒറിജിനൽ എക്സ്-മെൻ താരങ്ങളായ പാട്രിക് സ്റ്റുവർട്ട്, ഇയാൻ മക്കല്ലൻ, ഫന്റാസ്റ്റിക് ഫോർ താരങ്ങൾ, തണ്ടർബോൾട്ട്സ് (Thunderbolts) അംഗങ്ങൾ, കേറ്റ് ബിഷപ്പ് (ഹെയ്‌ലി സ്റ്റെയ്ൻഫെൽഡ്), കാസി ലാങ് (കാതറിൻ ന്യൂട്ടൺ) എന്നിവരും ചിത്രത്തിലുണ്ട്.

2026 ഡിസംബർ 17-ന് അവഞ്ചേഴ്സ്: ഡൂംസ്ഡേ (Avengers: Doomsday) ഇന്ത്യയിൽ തിയേറ്ററുകളിലെത്തും. അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ റിലീസ് തീയതിയായ ഡിസംബർ 18-ന് ഒരു ദിവസം മുൻപാണ് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്.

ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. BookMyShow, District എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി നിങ്ങൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *