Advertisement

രാമായണം ആദ്യ ഭാഗത്തിന്റെ ബജറ്റ് 800 കോടി മാത്രം, ബാക്കി 3,800 കോടിയും രണ്ടാം ഭാഗത്തിന്‍റേത്’; രാം ഗോപാൽ വർമ്മ

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം രാമായണം ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 1288 കോടി രൂപയിലധികം കലക്ഷൻ നേടി വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിന്റെ നിർമാണച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. രാമായണം ആദ്യ ഭാഗത്തിന് ഏകദേശം 800 കോടി രൂപയിൽ താഴെ മാത്രമാണ് യഥാർത്ഥ ചെലവ് വന്നിട്ടുള്ളതെന്ന് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി 4700 കോടി രൂപയുടെ (500 മില്യൺ ഡോളർ) കൂറ്റൻ ബജറ്റാണ് കണക്കാക്കുന്നതെങ്കിലും ആദ്യ ഭാഗത്തിന്റെ വിജയം കൊണ്ടുതന്നെ ആ തുക പൂർണമായി മുതലാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ യഥാർത്ഥ നിർമാണച്ചെലവ് 800 കോടി രൂപയിൽ കുറവാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് രാം ഗോപാൽ വർമ്മ തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചു. പരസ്പര പ്രയോജനകരമായ ഡീലുകൾ, ആഗോള നികുതി ആനുകൂല്യങ്ങൾ, സബ്‌സിഡികൾ എന്നിവയെല്ലാം ചേരുമ്പോൾ ചെലവ് ഇതിലും കുറവായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിനിമയുടെ ആദ്യ പകുതിക്കും രണ്ടാം പകുതിക്കും ഒരേപോലെയായിരിക്കില്ല ചെലവ് എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം രണ്ട് ഭാഗങ്ങൾക്കും തുല്യമായ തുകയാണ് ചിലവായതെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും പരിഹസിച്ചു. കൂടാതെ ചിത്രത്തിന്റെ സഹ-നിർമാതാവായ നമീത് മൽഹോത്രയുടെ നേതൃത്വത്തിൽ മെർച്ചൻഡൈസിങ്, തീം പാർക്കുകൾ, ഗെയിമിംഗ് തുടങ്ങിയ വൈവിധ്യമാർന്ന വരുമാന സ്രോതസ്സുകൾ കൂടി വരുമ്പോൾ നിർമാണച്ചെലവ് വളരെ വേഗത്തിൽ തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിജയത്തെക്കുറിച്ച് സംസാരിക്കവെ നിർമാതാവ് നമീത് മൽഹോത്രയെ വാനോളം പുകഴ്ത്താനും രാം ഗോപാൽ വർമ്മ മടിച്ചില്ല. 1913-ൽ ദാദാസാഹേബ് ഫാൽക്കെ ‘രാജ ഹരിശ്ചന്ദ്ര’ എന്ന മൂകചിത്രം പുറത്തിറക്കിയതിനു ശേഷമുള്ള ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ചലച്ചിത്ര പ്രവർത്തകനായി അദ്ദേഹം മാറിക്കഴിഞ്ഞുവെന്ന് വർമ്മ വിശേഷിപ്പിച്ചു. ആദ്യ ഭാഗത്തിന്റെ വിജയം കൊണ്ട് തന്നെ രണ്ട് ഭാഗങ്ങളുടെയും മുടക്കുമുതൽ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും, വരും ദിവസങ്ങളിൽ വൻകിട ഹോളിവുഡ് കമ്പനികളെപ്പോലും പിന്തള്ളുന്ന വളർച്ചയായിരിക്കും രാമായണത്തിന്റേതെന്നും അദ്ദേഹം പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *