സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലർ 2‘ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം നവംബർ 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാൽ, ചിത്രത്തിന്റെ ഒ.ടി.ടി പതിപ്പിൽ ഡിലീറ്റഡ് സീനുകൾ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തിയറ്റർ റിലീസിന് ശേഷം കൃത്യം നാല് ആഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തുന്നത്. നിർമാതാക്കളും ആമസോൺ പ്രൈം വിഡിയോയും തമ്മിലുള്ള മുൻകൂർ കരാർ പ്രകാരമാണ് ഈ നാല് ആഴ്ചത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത്. തിയറ്റർ പതിപ്പിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള എക്സ്റ്റൻഡഡ് കട്ട് ഒ.ടി.ടിയിൽ ഉണ്ടാകുമെന്ന് ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ, പ്രേക്ഷകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് തെലുങ്ക് 360 റിപ്പോർട്ട് ചെയ്യുന്നു.













Leave a Reply