മുത്തങ്ങ: മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശി അര്‍ഷാദ് പി. ആണ് പിടിയിലായത്.കേസിലെ പ്രധാന പ്രതിയുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍ പി.എന്‍, സുഷാദ് പി.എസ്, ബേസില്‍ സി.എം എന്നിവരും ഉണ്ടായിരുന്നു.
മെത്താഫിറ്റമിന്‍ പിടികൂടിയ കേസ്; അമ്പലവയല്‍ സ്വദേശി കൂടി അറസ്റ്റില്‍









