11.2 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

വൈത്തിരി : കാറില്‍ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പിന്തുടര്‍ന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടില്‍ ചെറുമൂലവയല്‍ ചൊക്ലി വീട്ടില്‍ അബൂബക്കര്‍(49)എന്ന ഇച്ചാപ്പു, മേപ്പാടി റിപ്പണ്‍ ആനക്കുണ്ട് വടക്കന്‍ വീട്ടില്‍ കെ അനസ് (25), മേപ്പാടി മാന്‍കുന്ന് പുളിയകുത്ത് വീട്ടില്‍ പി ഷാഹില്‍ (30) എന്നിവരാണ് പിടിയിലായത്. 26.01.2026 വൈകീട്ടോടെ വൈത്തിരി ലക്കിടിയിലെ കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലാകുന്നത്. അബൂബക്കര്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

കെ.എല്‍ 11 പി 9695 നമ്പര്‍ കാറില്‍ വരുകയായിരുന്ന ഇവരെ പോലീസ് പരിശോധനക്കായി തടഞ്ഞപ്പോള്‍ ഷാഹില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങി ഓടിപ്പോവുകയും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. അബൂബക്കറിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് പോളിതീന്‍ കവറില്‍ സൂക്ഷിച്ച നിലയില്‍ 11.2 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍മാരായ സജേഷ് സി ജോസിന്റെയും, എന്‍ ഹരീഷ്‌കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights