കല്‍പ്പറ്റ ഇത്തവണ ആര്‍ക്കൊപ്പം ?

കല്‍പ്പറ്റ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങളുമായി മുന്നണികള്‍ മുന്നോട്ട് പോകുകയാണ്. കല്‍പറ്റയിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സിറ്റിംഗ് എംഎല്‍എയായ ടി സിദ്ദിഖാണ് യുഡിഎഫിനായി മത്സര രംഗത്ത്. പി കെ അനില്‍കുമാറിനെ ഇറക്കിയാണ് എല്‍ഡിഎഫ് കല്‍പ്പറ്റ പിടിക്കാന്‍ തയ്യാറെടുക്കുന്നത്. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി 1965-ല്‍ രൂപീകൃതമായ കല്‍പ്പറ്റയ്ക്ക് ദീര്‍ഘമായ ഒരു തെരഞ്ഞെടുപ്പ് ചരിത്രമുണ്ട്. വയനാടിന്റെ ഹൃദയഭാഗത്താണ് കല്‍പ്പറ്റ സ്ഥിതി ചെയ്യുന്നത്. വൈത്തിരി താലൂക്കിലെ കല്‍പ്പറ്റ നഗരസഭയും കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുപ്പൈനാട്, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, വൈത്തിരി എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് കല്‍പ്പറ്റ നിയമസഭാ മണ്ഡലം. 2006-ലും 2011-ലും എം വി ശ്രേയാംസ് കുമാര്‍ മണ്ഡലത്തില്‍ വലിയ വിജയങ്ങള്‍ നേടിയിരുന്നു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫിന്റെ സി കെ ശശീന്ദ്രനോടും 2021ല്‍ ടി സിദ്ദിഖിനോടും അദ്ദേഹം പരാജയപ്പെട്ടു. 2021ല്‍ ടി സിദ്ദിഖിലൂടെ കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം തിരിച്ചുപിടിച്ചു. 5,400ല്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ വിജയം. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാ?ഗമാണ് കല്‍പ്പറ്റ. അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിക്കുണ്ടായ വലിയ സ്വാധീനം സിദ്ധിഖിന്റെ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. മറുഭാ?ഗത്ത് ബിജെപിയും വോട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പത്തോ പന്ത്രണ്ടോ ശതമാനം വോട്ടുകള്‍ ബിജെപിയ്ക്കുണ്ട്. 2021ല്‍ ടി എം സുബീഷ് 14,113 വോട്ടുകള്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights