വയനാട് തുരങ്കപാത നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്; ആദ്യഘട്ട ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആനക്കാംപൊയില്‍: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിന് തുടക്കമായി. ആനക്കാംപൊയില്‍കള്ളാടിമേപ്പാടി തുരങ്കപാതയുടെ ആദ്യഘട്ട പാറ തുരക്കുന്നതിനുള്ള സ്‌ഫോടനം (ആഹമേെശിഴ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി വയനാട് നേരിടുന്ന യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ആദ്യ ബ്ലാസ്റ്റിംഗ് പൂര്‍ത്തീകരിച്ചതോടെ നിര്‍മ്മാണത്തിന്റെ അതിവേഗ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ നടന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ , പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,  ലിന്റോ ജോസഫ് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പദ്ധതി, പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ആദ്യ ബ്ലാസ്റ്റിംഗ് പദ്ധതിയുടെ സാങ്കേതികമായ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. കിലോമീറ്ററുകളോളം ദൂരം വനത്തിനടിയിലൂടെ കടന്നുപോകുന്ന ഈ തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് വിരാമമാകും.

ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ മലയോര മേഖലയുടെ വികസനത്തില്‍ ഈ പദ്ധതി ചെലുത്താന്‍ പോകുന്ന സ്വാധീനത്തെക്കുറിച്ച് വിശദീകരിച്ചു. വനഭൂമി വിട്ടുനല്‍കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ നിയമതടസ്സങ്ങള്‍ നീക്കി പദ്ധതി ഇത്രയും വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും കൃത്യമായ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലിന്റോ ജോസഫ് എം.എല്‍.എയുടെ സാന്നിധ്യവും ചടങ്ങിന് ഗൗരവം പകര്‍ന്നു.
ഏകദേശം എട്ട് കിലോമീറ്ററിലധികം നീളമുള്ള ഈ പാത പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള യാത്രാദൂരത്തില്‍ മുപ്പത് കിലോമീറ്ററോളം കുറവുണ്ടാകും. ചുരം റോഡുകളില്‍ മണ്ണിടിച്ചിലോ മറ്റ് തടസ്സങ്ങളോ ഉണ്ടാകുമ്പോള്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ ബദല്‍ പാത സഹായിക്കും. കിഫ്ബി വഴി അനുവദിച്ച രണ്ടായിരത്തിലധികം കോടി രൂപ ചിലവഴിച്ചാണ് കൊങ്കണ്‍ റെയില്‍വേ ഈ നിര്‍മ്മാണ വിസ്മയം പൂര്‍ത്തിയാക്കുക . വിനോദസഞ്ചാര മേഖലയിലും ചരക്കുനീക്കത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പോകുന്ന ഈ പദ്ധതി നാല് വര്‍ഷത്തിനുള്ളില്‍ (2029) പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ടമഷമ്യമി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights