കല്‍പ്പറ്റ: മോശം വാക്ക് വിളിച്ചെന്നാ രോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരുത്തനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ യു ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ് ഐ വിമല്‍ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. വീഡിയോ പുറത്ത് വന്ന് പോലീസ് കേസെടുത്തപ്പോള്‍ നാഫിയെ വീട്ടുകാര്‍ മേപ്പാടി വിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് തന്ത്രപൂര്‍വ്വം ഇവരെ നിരീക്ഷിക്കുകയും ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പൊക്കുകയുമായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവനെന്ന സംശയം ഉള്ളതിനാല്‍ പയ്യനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. എന്നാല്‍ വിശദമായി പരിശോധിച്ചതില്‍ നാഫിക്ക് 18 വയസ് കഴിഞ്ഞതായി വ്യക്തമാകുകയായിരുന്നു. നാഫി മറ്റൊരു കുട്ടിയെ മര്‍ദിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്.
കുട്ടിയെ മര്‍ദിച്ച ഒരു കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മറ്റി (സി.ഡബ്ല്യു.സി.) യിലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.കല്പറ്റ മെസ് ഹൗസ് റോഡിലെ 16 വയസ്സുകാരനാണ് മര്‍ദനമേറ്റത്. രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം ഇവരുടെ സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യം പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കല്പറ്റ പോലീസ് മര്‍ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. എന്നാല്‍, മര്‍ദനമേറ്റകാര്യം കുട്ടി വീട്ടില്‍ പറ ഞ്ഞിരുന്നില്ല. പോലീസ് വിളിച്ചപ്പോ ഴാണ് രക്ഷിതാക്കളും കാര്യമറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
16 വയസ്സുകാരനെ ആദ്യം അടിക്കുകയും പിന്നീട് മുഖ ത്തുള്‍പ്പെടെ ചവിട്ടുകയുമൊക്കെയാ ണ് ചെയ്തത്. മര്‍ദനം നടക്കുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരുകുട്ടി അടിച്ചത് മതിയെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ കേട്ടില്ല. ശരീരത്തിന്റെ പലഭാഗത്തും അടിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദനത്തി നുശേഷം 16 വയസ്സുകാരനെക്കൊണ്ട് കാലുപിടിച്ച് മാപ്പുപറയിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.കുട്ടികള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കവും തുടര്‍ന്നുള്ള വൈരാഗ്യവുമാണ് അതിക്രൂരമായ മര്‍ ദനത്തിലേക്കെത്തിയത്.









