അന്തര്‍ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്‌സ്’; 15ഓളം കേസുകളില്‍ പ്രതിയായ സാഗേഷ് കുമ്പാളി പിടിയില്‍

കോഴിക്കോട്: അന്തര്‍ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്‌സ്’ എന്നറിയപ്പെടുന്ന പ്രതി പിടിയില്‍. സാഗേഷ് കുമ്പാളിയാണ് പിടിയിലായത്. പതിനേഴ് വയസുകാരിയെ പീഡിപ്പിച്ചതടക്കം.പതിനഞ്ചോളം കേസുകളില്‍ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും എലത്തൂര്‍ പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.പൊലീസിനെ വെട്ടിച്ച് ഒന്നര മാസത്തോളമാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. കോഴിക്കോട്ടെ അന്തര്‍ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ സാഗേഷ് എന്നാണ് വിവരം. ബലപ്രയോഗത്തിന് ഒടുവിലാണ് പ്രതിയെ പൊലീസിന് കീഴ്‌പ്പെടുത്താനായത്. ലഹരി കൈവശംവെക്കല്‍, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ലഹരിക്ക് അടിമകളാക്കിയ പെണ്‍കുട്ടികളെ ലഹരി ഇടപാടുകള്‍ക്കും മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനും ഉപയോഗിച്ചു എന്നും വിവരമുണ്ട്. വിക്രം സിനിമയിലെ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തെ അനുകരിച്ച് ലഹരി ഇടപാടുകൾ നടത്തിവരികയായിരുന്നു സാഗേഷ് കുമ്പാളി. ഇയാളെ പിടികൂടാൻ ‘ഓപ്പറേഷന്‍ റോളക്‌സ്’ എന്ന പേരില്‍ അന്വേഷണം നടത്തിവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights