സുൽത്താൻബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.സിറാജിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളുരുവിൽ നിന്നു കോഴിക്കോടേക്ക് വരികയായിരുന്ന കേരള എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നു 19.78 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. മലപ്പുറം ഏറനാട് സ്വദേശി എം. അനസ് (26) ആണ് അറസ്റ്റിൽ ആയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർ എം.എ സുനിൽകുമാർ,
സിവിൽ എക്‌സൈസ് ഓഫിസർമാരായ മിഥുൻ.കെ, അർജുൻ.എം എന്നിവർ പങ്കെടുത്തു.
ബത്തേരിയില്‍ മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ









