ബത്തേരി: വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ കേരള ബാങ്ക് ഉള്‍പ്പെടെ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കര്‍ഷകര്‍ക്കെതിരെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു വന്നിട്ടുള്ളത്. കര്‍ഷക ഉത്പ്പന്നങ്ങളുടെ വിലക്കുറവും കാലാവസ്ഥാ വ്യതിയാനവും കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ദൈനംദിന ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.ഗവണ്‍മെന്റ് എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു ബാങ്കുകള്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എംഎല്‍എ അറിയിച്ചു
കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ








