രാഹുലിനെതിരായ കേസില്‍ തെളിവെടുപ്പില്‍ വീഴ്ച വരുത്തി; തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പി എസ്.നന്ദകുമാറിന് സസ്പെന്‍ഷന്‍. ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹോട്ടലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ തെളിവെടുപ്പിന് എത്തിക്കുന്നതു സംബന്ധിച്ച കൃത്യമായ സമയം അറിയില്ലായിരുന്നെന്നാണ് ജില്ലാ പോലീസ് മേധാവി നല്‍കിയ മെമ്മോയ്ക്കു നന്ദകുമാര്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ തെളിവെടുപ്പിന് എത്തിക്കുന്ന സമയത്തെക്കുറിച്ച് ഡിവൈഎസ്പിക്ക് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നെന്നാണു ഉത്തരവില്‍ പറയുന്നത്. ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗസ്ഥരുടെ ഒരു പാനല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights