ഫോണിന്റെ ഡിസ്‌പ്ലെ തകരാറിലായി; പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കാസര്‍കോട് : മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന്റെ വിഷമത്തില്‍ പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള കിദൂര്‍ കളത്തൂരിലെ ലക്ഷ്മി നിലയത്തില്‍ ദാമോദരയുടെ മകള്‍ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവില്‍ പിയുസി വിദ്യാര്‍ഥിയായിരുന്നു.
ഏതാനും ദിവസം മുന്‍പ് പൂജ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലെ തകരാറിലായി. ഇത് നന്നാക്കി നല്‍കണമെന്ന് പറഞ്ഞെങ്കിലും വീട്ടുകാര്‍ക്ക് സാധിച്ചില്ല. ഫോണ്‍ നന്നാക്കി നല്‍കിയില്ലെങ്കില്‍ വിഷം കഴിക്കുമെന്ന് പൂജ പല തവണ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് താന്‍ എലിവിഷം കഴിച്ചതായി പൂജ പറഞ്ഞു. എന്നാല്‍ ഇടയ്ക്കിടെ പൂജ ഇങ്ങനെ പറയുന്നതിനാല്‍ വീട്ടുകാര്‍ കാര്യമായെടുത്തില്ല. രാത്രിയില്‍ അവശനിലയിലായതോടെ വീട്ടുകാര്‍ മംഗളൂരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ പൂജ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗിരിജയാണ് പൂജയുടെ അമ്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights