മലപ്പുറത്ത് ബാങ്കിലെത്തുന്ന വലിയ തുക നിമിഷങ്ങള്‍ക്കകം പിന്‍വലിക്കൽ; 27 പേർ ഓപ്പറേഷൻ സൈ-ഹണ്ടിൽ അറസ്റ്റിൽ

മലപ്പുറം ജില്ലയിൽ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷൻ സൈ-ഹണ്ടിൽ 27 പേർ അറസ്റ്റിൽ. വിവിധ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മൂന്ന് മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈ-ഹണ്ട്‌ ഓപ്പറേഷൻ നടത്തിയത്.
രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎമ്മിലൂടെയും പിൻവലിച്ചവരെയും അക്ക‍ൗണ്ടുകള്‍ വാടകയ്‌ക്ക്‌ നല്‍കി കമ്മീഷൻ പറ്റിയവരെയുമാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌. ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 36 കേസുകൾ റജിസ്റ്റർ ചെയ്യുകയും, 27 പേരെ അറസ്റ്റ് ചെയ്യുകയും, 17 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. പ്രതികളിൽ നിന്നും 36 ഇലട്രോണിക് ഉപകരണങ്ങളും 70ൽ പരം പാസ്ബുക്ക്/ചെക്ക് ബുക്ക് എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട്‌ ബന്ധമില്ലാത്തതായി പ്രഥമദൃഷ്ടിയിൽ ബോധ്യപ്പെട്ടവരെ നോട്ടീസ്‌ നല്‍കി വിട്ടയച്ചു.സൈബര്‍ സമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ്‌ നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക്‌ നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പോലീസ്‌ നടപ്പാക്കിയ പദ്ധതിയാണ്‌ ഓപ്പറേഷൻ സൈ-ഹണ്ട്‌.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights