തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാര്‍ തമ്മിലടിച്ചു. പൊലീസ് ആസ്ഥാനത്തു ?ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്‍ മ്യൂസിയം സേറ്റേഷനിലെ പൊലീസുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിശാഖിനാണ് മര്‍ദ്ദനമേറ്റത്. കിരണ്‍ എന്ന പൊലീസുകാരനെതിരെ മ്യൂസിയം സ്റ്റേഷനിലാണ് പരാതി പരാതി നല്‍കിയത്.
ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അമ്മയുടെ കാര്‍ മാറ്റിയിടാന്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.








