ട്രിപ്പടിക്കാന്‍ കുട്ടികളുടെ മോഷണം; കവര്‍ന്നത് മൂന്നുപവനും 75,000 രൂപയും; പിടിയില്‍

കോട്ടയം: വിനോദയാത്രയ്ക്കും ആഡംബരത്തിനുമായി മോഷണം നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജിത്ത് അനിലും (19) പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് പിടിയിലായത്.മേയ് 24ന് അര്‍ധരാത്രി ആയിരുന്നു മോഷണം. ആനക്കല്ല് -പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബംഗളൂരുവിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയപ്പോഴായിരുന്നു മോഷണം. മോഷണസംഘം ഒരു കാറില്‍ വീട്ടില്‍ എത്തി. മുഖംമൂടിയും പര്‍ദ്ദയും ധരിച്ച് മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് 75,000 രൂപയും മൂന്നു പവനോളം സ്വര്‍ണവും മോഷ്ടിച്ചത്.പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിസിടിവി ക്യാമറകളും ഫോണുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിച്ച പണവും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവും ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും കറങ്ങുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights