വായ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യുമെന്നറിയിച്ച് ബാനര്‍ തൂക്കി ബാങ്കുകള്‍

പുല്‍പ്പള്ളി: വായ്പാകുടിശിക മുടങ്ങിയ കര്‍ഷകരുടെ പേരില്‍ ബാങ്കുകള്‍ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത് കര്‍ഷകരെ വീണ്ടും ആശങ്കയിലാക്കുന്നു. പുല്‍പ്പള്ളി മേഖലയിലെ വിവിധ ബാങ്കുകള്‍ വായ്പ കുടിശിക മുടങ്ങിയ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ പുനരാംരംഭിച്ചു.കഴിഞ്ഞ ദിവസം ആരംഭിച്ചതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തിയതോടെ താല്‍ക്കാലികമായി ബാങ്കുകള്‍ നിര്‍ത്തിവെച്ചിരുന്ന ജപ്തി നടപടികളാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസിലും കര്‍ഷകന്റെ കൃഷിയിടത്തിലും ജപ്തി നടപടികളുമായി ബന്ധപ്പെട്ട് കര്‍ഷകന്റെ കൃഷിയിടത്തില്‍ ബാനര്‍ സ്ഥാപിച്ചു.കാര്‍ഷിക വിളവെടുപ്പ് സീസണ്‍ വരെ കാലവധി ചോദിച്ചിട്ടും അതിനൊന്നിന്നും സാവാകാശം നല്‍കാതെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ,  ബാങ്കുകള്‍ ഇപ്പോള്‍ വായ്പാകുടിശികയുള്ള കര്‍ഷകരുടെ വീടുകളിലെത്തി വായ്പ പുതുക്കുകയോ അടച്ചുതീര്‍ക്കുകയോ ചെയ്യാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാട് കര്‍ശനമാക്കിയതോടെ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുടിയേറ്റമേഖലയിലെ കര്‍ഷകര്‍.വായ്പയെടുത്ത കര്‍ഷകര്‍ക്ക് പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ വന്‍തുകയാണ് കുടിശികയായിട്ടുള്ളത്. എന്നാല്‍ സാമ്പത്തികപ്രതിസന്ധി മൂലം ഈ സാഹചര്യത്തില്‍ വായ്പ ഒരു കാരണവശാലും അടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടവ് നടത്തുന്നതിന് സാവകാശം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights