ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. ദുബായിലും അബുദാബിയിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നാണ് അറിയിപ്പിന്റെ ഉള്ളടക്കം. മിസൈല്‍ ഭീഷണി നേരിടുന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിര്‍ദേശം. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മൊബൈല്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെ യുഎഇ നിവാസികള്‍ക്ക് ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പുറത്തിറങ്ങരുത് എന്നും നിര്‍ദേശം എടുത്തുപറയുന്നുണ്ട്. അറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രികര്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ കണ്ട് ഭയപ്പെടരുത്. ശാന്തത പാലിക്കുകയും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുകയും ചെയ്യുക. എത്തിക്കഴിഞ്ഞാല്‍, ഏറ്റവും അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് പോകണമെന്നും മുന്നറിയിപ്പിലുണ്ട്.യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വ്യാഴാഴ്ച മാത്രം ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ച ശേഷം ഇതുവരെ യുഎഇ ലക്ഷ്യമാക്കി 196 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് യുഎഇ പറയുന്നത്. 1,072 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമിട്ടെത്ത്. ഇതില്‍ 1,001 എണ്ണം നിര്‍വീര്യമാക്കിയപ്പോള്‍ എഴുപത്തിയൊന്ന് ഡ്രോണുകള്‍ യുഎഇ പ്രദേശത്തിനുള്ളില്‍ വീണു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എട്ട് ക്രൂയിസ് മിസൈലുകള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights