യുഎസില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 4 പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍: കുട്ടികള്‍ ഒളിച്ചത് അലമാരയില്‍

വാഷിങ്ടന്‍ ന്മ യുഎസിലെ ജോര്‍ജിയയില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യക്കാരിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ ലോറന്‍സ്വില്‍ നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരെ കൊലപ്പെടുത്തിയത്.

അറ്റ്‌ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വീട്ടില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ അലമാരയില്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്

കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്ന് കോണ്‍സുലേറ്റ് എക്‌സിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights