മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭർത്താവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വർണ്ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ പറഞ്ഞു.
ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛൻ വീട്ടിൽ നിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി. അയാൾ വരുമ്പോഴൊക്കെ അമ്മ തങ്ങളോട് മറ്റൊരു മുറിയിൽ പോയിരിക്കണം എന്ന് പറയുമെന്നും മകൻ പറഞ്ഞു. സുനിൽ കുമാറിനും മമ്തക്കും നാലു മക്കളുണ്ട്. ഇതിൽ ഒരു മകളെ 2022ൽ വിവാഹം കഴിപ്പിച്ചു. ഈ മകളുടെ ഭർത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര.
മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് താൻ വീട്ടിലേക്ക് വന്നിരുന്നതെന്ന് മമ്തയുടെ ഭർത്താവായ സുനിൽ കുമാർ പറഞ്ഞു. ലോറിയിൽ പോകുമ്പോൾ വീട്ടിൽ കൃത്യമായി എത്താൻ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നൽകുമായിരുന്നു. പക്ഷേ താൻ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ ഷൈലേന്ദ്രയെ സ്ഥിരം വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും സുനിൽ കുമാർ പറഞ്ഞു.