വൈത്തിരി: താമരശ്ശേരി ചുരത്തിൽ മരം വീണതിനെത്തുടർന്നുണ്ടായ വൻ ഗതാഗതക്കുരുക്ക് മരം മുറിച്ചുമാറ്റിയിട്ടും തുടരുന്നു. രാത്രി 7 മണിയോടെ മരം പൂർണ്ണമായും നീക്കം ചെയ്‌തെങ്കിലും, ഞായറാഴ്ചയിലെ കനത്ത തിരക്ക് കാരണം 6 മണിക്കൂറിലേറെയായി വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്.
ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാൻ സമയമെടുക്കുമെന്നതിനാൽ ഈ വഴി യാത്ര ചെയ്യുന്നവർ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കുക:
താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു; വൻ ഗതാഗതക്കുരുക്ക്,
🔻വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കുക.
🔻കയ്യിൽ കരുതാൻ മറക്കരുത്. ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക.
🔻യാതൊരു കാരണവശാലും മറികടന്നു പോകാൻ (Overtake) ശ്രമിക്കരുത്, ഇത് ബ്ലോക്ക് കൂട്ടും.









