ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ എയറിലാകുന്ന നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും മുന്നുംപിന്നും നോക്കാതെ പറയുന്ന ഗായത്രിയുടെ മറുപടികളാണ് ട്രോളുകൾക്ക് കാരണമായി മാറാറുള്ളത്. ഇപ്പോഴിതാ ഈ വേൾഡ് കപ്പ് കാലത്ത് ഗായത്രി വീണ്ടും എയറിൽ ആയിരിക്കുകയാണ്.മൂവാറ്റുപുഴ മെന്റർ എഞ്ചിനീയറിങ് കോളജിൽ വേൾഡ് കപ്പ് ഫാൻ സെലിബ്രേഷന് എത്തിയതായിരുന്നു ഗായത്രി. മെസിയുടെ ജഴ്സി അണിഞ്ഞായിരുന്നു ഗായത്രി കോളജിലെത്തിയത്. റൊണാൾഡോയും നെയ്മറും ബ്രസീലിൽ ആണെന്നാണ് ഗായത്രി സുരേഷ് പറയുന്നത്.
നെയ്മറും റൊണാൾഡോയും ഒരു ടീമിലാ… എന്ന് ചോദിക്കുമ്പോൾ ആശ്ചര്യത്തോടെ അല്ലേ എന്നാണ് ഗായത്രി തിരിച്ചു ചോദിക്കുന്നത്. പിന്നീട് ഞാൻ പോകുവാ എന്ന് പറഞ്ഞ് ഗായത്രി പോകുമ്പോൾ അടുത്ത് നിന്ന ഒരാൾ കറക്ട് ആണെന്ന് പറയുന്നുണ്ട്. ഇതിന് പിന്നാലെ കറക്ട് ആണോ എന്നും ഗായത്രി ചോദിക്കുന്നുണ്ട്.
ഇദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൾ ദൈവമേ ഞാൻ തെറ്റാണോ പറഞ്ഞതെന്ന് വിചാരിച്ചു എന്ന് പറഞ്ഞ് താരം നടന്നു പോവുകയാണ്. എന്നാൽ നിരവധി പേരാണ് ഗായത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
‘റൊണാൾഡോ, നെയ്മർ ബ്രസീൽ തന്നെയല്ലേ.. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ചോദിച്ചാൽ അല്ലേ ശരിയാവൂ’ എന്നാണ് ഗായത്രിയെ സപ്പോർട്ട് ചെയ്ത് പലരും കുറിച്ചിരിക്കുന്നത്. ‘ആദ്യം ചോദ്യം ഫുൾ ഇടൂ, കട്ട് അടിച്ച് തെറ്റിദ്ധരിപ്പിക്കല്ലേ’ എന്നും ചിലർ കുറിച്ചിട്ടുണ്ട്. ‘കറക്റ്റ് അല്ലേ… റൊണാൾഡോ എന്നൊരു ഗോട്ട് പ്ലയെർ ബ്രസീലിന് ഉണ്ടായിരുന്നല്ലോ’ എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്.
അതേസമയം മലയാളത്തിൽ തയ്യൽ മെഷീൻ ആണ് ഗായത്രിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. തയ്യൽ മെഷീനിൽ യക്ഷിയായിട്ടായിരുന്നു ഗായത്രി എത്തിയത്.









