മുണ്ടേരി ഗായത്രി ആശ്രമത്തിലെ ഗായത്രി മഹായാഗത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ചിന്മയ മിഷനിലെ അഭയാനന്ദ സ്വാമി ഉദ്ഘാടനംചെയ്യുന്നു
മുണ്ടേരി: ഗായത്രി ആശ്രമ മഠത്തിൽ 2027 ഏപ്രിൽ അഞ്ചുമുതൽ 11 വരെ നടത്തപ്പെടുന്ന ഗായത്രി മഹായാഗത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ചിന്മയ മിഷനിലെ അഭയാനന്ദ സ്വാമി ഉദ്ഘാടനംചെയ്തു. സ്വാമി ഹംസനന്ദപുരി അധ്യക്ഷത വഹിച്ചു.

ആഞ്ജനേയ ആശ്രമ മഠാധിപതി സ്വാമി ഹനുമത്പാനന്ദ സരസ്വതി, ധർമ ജാഗരൺ സമന്വയ് പ്രാന്ത സംയോജക് കെ.ജി. സുരേഷ്ബാബു, രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ കാര്യവാഹ് ആർ.കെ. അനിൽകുമാർ, പള്ളിയറ രാമൻ, സതി ദേവി, സ്വാഗതസംഘം ചെയർമാൻ കെ.ജി. ജയപ്രകാശ് എന്നിവർ സംസാരിച്ചു









