മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ന് രാവിലെ മരശിഖരം പൊട്ടിവീണിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.ദിവസേന നൂറുകണക്കിന് രോഗികളും ബന്ധുക്കളും എത്തുന്ന ആശുപത്രി വളപ്പില്‍ കാല്‍നടയാത്രക്കാരും വാഹന ഉടമകളും എപ്പോഴും ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്. കാറ്റോ മഴയോ ഉണ്ടായാല്‍ വലിയൊരു അപകടത്തിന് സാധ്യതയേറെയാണ്. ഇനിയും അനാസ്ഥ തുടരാതെ അധികൃതര്‍ ഉടന്‍ ഇടപെട്ട് അപകടഭീഷണിയായ മരച്ചില്ലകള്‍ മുറിച്ചുമാറ്റണമെന്ന് രോഗികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.









