പുല്‍പ്പള്ളി: മരക്കാവ് രാജീവ് നഗറില്‍ ആസിഡ് ആക്രമണത്തിന് ഇരയായ 14കാരിയായ പെണ്‍കുട്ടിക്ക് ‘പ്രതീക്ഷ’ സോഷ്യോ ലീഗല്‍ സെന്ററിന്റെ ഇടപെടലില്‍ ഡിഎല്‍എസ്എ വഴി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. പ്രതി രാജു ജോസിനെതിരെ കേസ് നിലവിലുണ്ട്. ഇപ്പോള്‍ ഒമ്പതാാം ക്ലാസില്‍ പഠിക്കുന്ന അതിജീവിതയ്ക്ക് ഗുരുതര പരിക്കുകള്‍ കാരണം സ്‌കൂളില്‍ പോകാനാവുന്നില്ല. വീട്ടിലിരുന്നാണ് പഠനം. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ദീര്‍ഘകാല ചികിത്സ ഇനിയും വേണം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു മാസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുട്ടി ഫെബ്രുവരിയിലാണ് വീട്ടില്‍ തിരിച്ചെത്തിയത്. അഡ്വ. സിസ്റ്റര്‍ ജോമോള്‍ ജോയിയുടെ നേതൃത്വത്തിലുള്ള ‘പ്രതീക്ഷ’ ടീം ഫെബ്രുവരി 10 മുതല്‍ കുടുംബത്തെ സന്ദര്‍ശിച്ച് നിയമനടപടികള്‍ സ്വീകരിച്ചു
നാഷണല്‍ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം മാര്‍ച്ചില്‍ 1 ലക്ഷം രൂപയും മെയ് 15ന് 2 ലക്ഷം രൂപയും ഇടക്കാല ആശ്വാസമായി അനുവദിച്ചു. *ഈ തുക കുട്ടിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സഹായകമാകും. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് ഉഘടഅ വഴി നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
ആസിഡ് ആക്രമണം അതിജീവിതയായ ഒമ്പതാം ക്ലാസുകാരിക്ക് ‘പ്രതീക്ഷ’ വഴി 3 ലക്ഷം നഷ്ടപരിഹാരം









