രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത 5 ‘ഹെല്‍ത്തി’ ഭക്ഷണങ്ങള്‍

രാവിലെ ഉറക്കം ഉണര്‍ന്ന ശേഷമുള്ള നമ്മുടെ ശീലങ്ങളാണ് അന്നേ ദിവസത്തെ ഗതി നിശ്ചയിക്കുന്നത്. രാവിലെയുള്ള ശീലങ്ങള്‍, വെറും വയറ്റില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം എന്നിവ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാം.ഉറക്കം ഉണര്‍ന്ന ഉടന്‍ ധ്യാനം ചെയ്യുക, സൂര്യപ്രകാശം ഏല്‍ക്കുക, സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്തുക എന്നിവയുടെ പ്രധാനം നമുക്കെല്ലാവര്‍ക്കും അറിയാമെങ്കിലും നമ്മളില്‍ പലരും ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ അബദ്ധങ്ങള്‍ ചെയ്യാറുണ്ട്.

ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അവ കഴിക്കുന്ന സമയവും പ്രധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ‘ഹെല്‍ത്തി’ വിഭവങ്ങളുണ്ട്. അവ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമാക്കാം.

ചായ, കാപ്പി അല്ലെങ്കില്‍ സിട്രസ് പാനീയങ്ങള്‍

രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന ശീലം നമ്മളില്‍ മിക്കയാളുകളുടെയും പതിവാണ്. ഇതില്‍ അടങ്ങിയ കഫീന്‍ ആമാശയ പാളിയെ ഉത്തേജിപ്പിക്കുന്നു. ഇത് അസിഡിറ്റി, എരിച്ചില്‍, ഓക്കാനും പോലുള്ള അവസ്ഥകളിലേക്ക് നയിക്കും. അതുപോലെ പലരും ട്രെന്‍ഡ് പിടിച്ചു രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരുണ്ട്.

എന്നാല്‍ ഇതുപോലുള്ള സിട്രിക് പാനീയങ്ങള്‍ കുടിക്കുന്നതും കുടലിന് സമാന അനുഭവം ഉണ്ടാക്കും. ഇത് ദൈനംദിന ശീലമായി മാറുകയാണെങ്കില്‍ കാലക്രമേണ ആസിഡ് റിഫ്‌ലക്‌സിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഏത്തപ്പഴം, സ്മൂത്തികള്‍

രാവിലെ ഏറ്റവും എളുപ്പമുള്ള ബ്രോക്ക് ഫാസ്റ്റ് ആണ് ഏത്തപ്പഴം. വളരെ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നത് ദഹനത്തെ ബുദ്ധിമുട്ടിലാക്കും. ഇത് ?ഗ്യാസ്, വയറുവീര്‍ക്കല്‍, മന്ദത എന്നിവയ്ക്ക് കാരണമാകാം. അതുപോലെ തന്നെ പാല്‍ ചേര്‍ത്ത് സ്മൂത്തികള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന നിരവധി ആളുകളുണ്ട്. പാല്‍ വെറും വയറ്റില്‍ കുടിക്കുന്നത് ബ്ലോട്ടിങ് ഉണ്ടാക്കാം. പാല്‍ വെറും വയറ്റില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സാലഡ്

ഹെല്‍ത്തി ആണെന്ന് കരുതി വെറും വയറ്റില്‍ ഡാലഡ് കഴിക്കാന്‍ ശ്രമിക്കുന്നവരോടാണ്, ഈ ചോയിസ് അത്ര ഹെല്‍ത്തി അല്ല. ഡാലഡില്‍ ചേര്‍ക്കുന്ന പച്ചക്കറികളില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമുണ്ട്. ഇത് വെറും വയറ്റിലേക്ക് എത്തുമ്പോള്‍ കുടലിന് പെട്ടെന്ന് ദഹിപ്പിക്കാന്‍ കഴിയില്ല. രാവിലെ പാകം ചെയ്ത ഭക്ഷണത്തോടൊപ്പമോ അല്ലെങ്കില്‍ അതിന് ശേഷമോ സാലഡ് കഴിക്കുന്നതാണ് നല്ലത്.

രാവിലെ ബ്രേക്ക്ഫാസ്റ്റിന് എപ്പോഴും മൃദുവായതും പോഷകസമൃദ്ധവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണം തിരഞ്ഞെടുക്കുക. ഇത് പിന്നീട് വരുന്ന ഭക്ഷണത്തെ ദഹിപ്പിക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും കുടലിനെ ഒരുക്കാന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights