ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര്‍ രംഗത്ത്

ഐഎസ്എല്‍ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ടൂര്‍ണമെന്റ് ആരാകും സംപ്രേഷണം ചെയ്യുക എന്നതിനെപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. സംപ്രേഷണ അവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി 23 മുതല്‍ 27 വരെയുള്ള സമയത്തിനുള്ളില്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രീ-ബിഡുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ നാല് സ്ഥാപനങ്ങള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

സോണി സ്‌പോര്‍ട്‌സ്, ഫാന്‍കോഡ്, സീ സ്‌പോര്‍ട്‌സ്, യുകെ ആസ്ഥാനമായുള്ള സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ടു സര്‍ക്കിള്‍സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ സ്ഥാപനങ്ങള്‍ സംപ്രേഷണ അവകാശം നേടാനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ബിഡില്‍ പങ്കെടുക്കാം. കൂടാതെ, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 10 കോടി രൂപയുടെ ആസ്തി കമ്പനികള്‍ക്ക് ഉണ്ടായിരിക്കണം. 2022-23, 2023-24, 2024-25 കാലയളവില്‍ സ്ഥാപനങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനം കുറഞ്ഞത് 10 കോടി രൂപയെങ്കിലും ഉണ്ടായിരിക്കണം എന്നിങ്ങനെയാണ് സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ടപ്രധാന നിബന്ധനകള്‍.
ലൈവ് ടെലിവിഷന്‍ സംപ്രേഷണം, ഡിജിറ്റല്‍-ഒടിടി സ്ട്രീമിംഗ്, മൊബൈല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സമഗ്രമായ പാക്കേജാണ് കരാര്‍ സ്വന്തമാക്കുന്നവര്‍ക്ക് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights