അമരാവതി: ആന്ധ്രപ്രദേശിലെ അന്നാമായ ജില്ലയില്‍ ഏഴ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.പ്രാദേശിക കൈത്തറിതൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായത് മുതല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ക്രൂരമായ പ്രവൃത്തിക്ക് പിന്നിലെ ലക്ഷ്യം വ്യക്തമല്ല. സംഭവം നാട്ടുകാര്‍ക്കിടയില്‍ ദുഃഖവും രോഷവും ഉളവാക്കിയിട്ടുണ്ട്. അതേ സമയം അമരാവതിയില്‍ നടന്ന നിയമസഭാസമ്മേളനത്തില്‍ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ മദനപ്പള്ളി എം.എല്‍.എ നവാസ് ഭാഷ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.കുട്ടിയുടെ മാതാപിതാക്കളെ കണ്ട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പ്രതിക്ക് പരാമധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. തികച്ചും മാനുഷികമായി മാത്രമേ വിധി നടപ്പാക്കുവെന്നും കൂട്ടി ചേര്‍ത്തു. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.








