ഗ്യാസ് കയറിയതാകും എന്ന് വിചാരിക്കല്ലേ…; വയറുവേദനയെ ഗൗരവത്തോടെ കാണേണ്ടത് എപ്പോള്‍?

ഗ്യാസ് ട്രബിള്‍, ദഹനപ്രശ്‌നങ്ങള്‍ ഒക്കെ എപ്പോഴെങ്കിലുമൊക്കെ അനുഭവിക്കാത്തവരുണ്ടാകില്ല. ഗ്യാസ് പ്രശ്‌നങ്ങള്‍ വയര്‍ വേദന, വയറിന് അസ്വസ്ഥത എന്നിവ ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എല്ലാ വയറുവേദനയും ഗ്യാസ് എന്ന് പറഞ്ഞ് നിസാരവത്കരിക്കുന്നത് അപകടകരമാണ്. ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രോം (IBS), ഡിസ്‌പെപ്‌സിയ, ചെറുകുടലിലെ ബാക്ടീരിയകളുടെ അമിതവളര്‍ച്ച (SIBO), മലബന്ധം, സീലിയാക് ഡിസീസ്, അപ്പെന്‍ഡിസൈറ്റിസ്, കുടലിലെ പ്രശ്‌നങ്ങള്‍, ഡൈവെര്‍ട്ടിക്യുലൈറ്റിസ്, പിത്തസഞ്ചിയിലെ കല്ലുകള്‍, പാന്‍ക്രിയാറ്റൈറ്റിസ് എന്നിവ മൂലവുമാകാം ഇടയ്ക്കിടെ വരുന്ന വയറുവേദന. വയറുവേദനയെ ഗൗരവപൂര്‍വം കാണേണ്ടതെപ്പോള്‍? (When Severe Stomach Pain Needs Immediate Medical Care)

ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങള്‍

ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ജനറല്‍ പ്രാക്ടീസ് ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങളായി താഴെപ്പറയുന്നവയെ അടയാളപ്പെടുത്തുന്നു.

ഏമ്പക്കം

ഗ്യാസ് പുറത്തേക്ക് വിടാന്‍ തോന്നുന്നത് പോലെ

കുറച്ച് നേരത്തേക്ക് മാത്രമുള്ള വയറുവേദന

അടിവയര്‍ വീര്‍ത്ത് നിറഞ്ഞത് പോലെ

ചിലപ്പോള്‍ നെഞ്ചെരിച്ചിലോ ഓക്കാനിക്കാന്‍ തോന്നുകയോ ചെയ്യാം

ഗ്യാസ് ട്രബിള്‍ മൂലമുണ്ടാകുന്ന വേദന ഗ്യാസ് പുറത്തേക്ക് പോകുമ്പോഴോ മലവിസര്‍ജനം നടത്തിക്കഴിയുമ്പോഴോ കുറയുന്നത് പോലെയോ പൂര്‍ണമായി ഭേദമായത് പോലെയോ
താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക

അസഹനീയമായ വയറുവേദന

വേദന മണിക്കൂറുകളോളമോ ഒരു ദിവസത്തിലേറെയോ നീണ്ടുനിന്നാല്‍

വയറുവേദനയ്‌ക്കൊപ്പം പനി ഉണ്ടെങ്കില്‍

വല്ലാത്ത ഛര്‍ദില്‍

തലകറക്കം, ബോധക്ഷയം എന്നിവ തോന്നിയാല്‍

വയറുവേദനയ്‌ക്കൊപ്പം കഠിനമായ നെഞ്ചുവേദന

വയറില്‍ തൊടുമ്പോള്‍ കഠിനമായ വേദന

ഛര്‍ദിയില്‍ രക്തം

ശരീര ചര്‍മത്തിലുള്ള നിറംമാറ്റം

പെട്ടെന്ന് കൊള്ളിയാന്‍ പോലെ തുടങ്ങുകയും തീവ്രമായി നിലനില്‍ക്കുകയും ചെയ്യുന്ന വേദന

ശരീരം വിറയ്ക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights