Advertisement

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ റിവര്‍ മൊബിലിറ്റിയുടെ ജനപ്രിയ മോഡലായ റിവര്‍ ഇന്‍ഡി ഇനി ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിലൂടെയും ബുക്ക് ചെയ്യാം. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന മേളയുടെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ടുമായുള്ള റിവര്‍ മൊബിലിറ്റിയുടെ സഹകരണം.

ചാര്‍ജര്‍ ഉള്‍പ്പെടെ 1,57,700 രൂപ (എക്‌സ് ഷോറൂം വില) എന്ന നിരക്കില്‍ സ്റ്റോം​ ഗ്രേ നിറത്തിലുള്ള റിവര്‍ ഇന്‍ഡിയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2026 ഇന്‍ഡി ജി3 എന്നാണ് ഈ മോഡലിനെ ലിസ്റ്റിങ്ങില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, മറ്റു പ്രാദേശിക നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് അന്തിമ വിലയില്‍ മാറ്റം ഉണ്ടാകാം.

ഫിസിക്കല്‍ സ്റ്റോറുകളും സര്‍വീസ് ശൃംഖലയും ഘട്ടംഘട്ടമായി വികസിപ്പിച്ച ശേഷം ഡിജിറ്റല്‍ വില്‍പ്പനയിലേക്ക് കടന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വാഹനം തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വാഹന ഉടമസ്ഥതയുമായി ബന്ധപ്പെട്ട സേവനങ്ങളും പിന്തുണയും റിവറിന്റെ നിലവിലുള്ള ഡീലര്‍- സര്‍വീസ് ശൃംഖലയിലൂടെ തന്നെ ലഭ്യമാകും. തുടക്കത്തില്‍ 80ലധികം നഗരങ്ങളിലാണ് ഫ്‌ളിപ്കാര്‍ട്ട് വഴി റിവര്‍ ഇന്‍ഡി ലഭ്യമാകുക.

വിശാല ഫ്‌ലോര്‍ബോര്‍ഡ്, നീളമുള്ള സീറ്റ്, വലിയ സ്‌റ്റോറേജ് ശേഷി, 177 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, പരിഷ്‌കരിച്ച റിവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആറ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights