എംജി ഹെക്ടർ ഹോക്ക് ഉടൻ നിരത്തിലേക്ക്; പുതിയ ത്രീ-റോ എസ്‌യുവിയുടെ പ്രീ-ബുക്കിങ് ആരംഭിച്ചു

ന്യൂഡൽഹി: വാഹനപ്രേമികൾ കാത്തിരിക്കുന്ന പുതിയ ത്രീ-റോ എസ്‌യുവിയായ ‘ഹെക്ടർ ഹോക്കിന്റെ’ (Hector Hawk) പുതിയ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ജെഎസ്ഡബ്ല്യു – എംജി മോട്ടോർ ഇന്ത്യ. ഓഗസ്റ്റ് 26-ന് വാഹനം ഔദ്യോഗികമായി വിപണിയിൽ പുറത്തിറക്കും. വാഹനത്തിന്റെ പ്രീ-ബുക്കിങ് അധികൃതർ ആരംഭിച്ചു. 21,000 രൂപ മുൻകൂറായി നൽകി ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാം. വൂളിംഗ് സ്റ്റാർലൈറ്റ് 560 (Wuling Starlight 560) എസ്‌യുവിയെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ വാഹനം, എംജിയുടെ പുതിയ ‘അഡാപ്റ്റ്’ പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങുന്ന ആദ്യ മോഡലാണ്.സ്പ്ലിറ്റ് ഡിആർഎൽ സെറ്റപ്പ്, ക്രോം ഇൻസെർട്ടുകളോട് കൂടിയ ബ്ലാക്ക് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലർ ബോണറ്റ്, കോൺട്രാസ്റ്റ് സ്കിഡ് പ്ലേറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റാപ്പ്റൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, ഇൻ്റഗ്രേറ്റഡ് സ്പോയിലർ എന്നിവയാണ് പുറത്തുവിട്ട ടീസറിലെ പ്രധാന ആകർഷണങ്ങൾ. ബ്ലാക്ക്-ഔട്ട് റൂഫ്, ഷാർക്ക്-ഫിൻ ആന്റിന, റൂഫ് റെയിലുകൾ എന്നിവ വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.

ബീജ് ഇൻ്റീരിയർ തീമിൽ ഒരുങ്ങിയിരിക്കുന്ന അകത്തളത്തിൽ മൂന്ന് നിരകളിലും അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റുകൾ നൽകിയിട്ടുണ്ട്. ടു-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വലിപ്പമേറിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവർക്കും യാത്രക്കാർക്കും ഇടയിലുള്ള പ്രായോഗികമായ കൺസോൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ക്യാബിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഹെക്ടർ ഹോക്ക് ആദ്യം ഒരു ഇലക്ട്രിക് വാഹനമായി (EV) വിപണിയിലെത്താനാണ് സാധ്യത. ഒറ്റത്തവണ ചാർജ് ചെയ്താൽ 530 കിലോമീറ്റർ റേഞ്ച് നൽകുന്ന 56.7kWh ബാറ്ററി പാക്കാണ് ആഗോള മോഡലിലുള്ളത്. ഇതോടൊപ്പം, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും 20.5kWh ബാറ്ററിയും ചേർന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡലും വിപണിയിൽ പ്രതീക്ഷിക്കാം. ഇത് 194bhp കരുത്തും 230Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights