അടിമുടി ന്യൂ ജനറേഷന്‍; പള്‍സര്‍ 150 ലോഞ്ച് ഓഗസ്റ്റ് 12ന്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 12ന് നടക്കുന്ന ലോഞ്ച് ഇവന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് കൊണ്ടുള്ള കത്തില്‍ വരാനിരിക്കുന്ന പുതിയ മോഡല്‍ അടുത്ത തലമുറ പള്‍സര്‍ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ ശ്രേണിയില്‍ പുതിയ 150 സിസി ബൈക്ക് ആയിരിക്കും പുതുതായി ഉള്‍പ്പെടുത്താന്‍ പോകുന്നതെന്ന് കരുതുന്നു.ബജാജ് ഈ വര്‍ഷം പള്‍സറിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. പള്‍സര്‍ ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ 150 സിസി ആയതിനാല്‍ പുതിയ മോഡലും 150 സിസി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. പള്‍സര്‍ പരമ്പരയിലെ ആദ്യത്തെ മോഡലായ 150 സിസിക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഉണ്ട്.

വരാനിരിക്കുന്ന പള്‍സര്‍ 150 തികച്ചും പുതിയൊരു ഉല്‍പ്പന്നമായിരിക്കുമെന്നാണ് സൂചന. ഇതില്‍ പരിഷ്‌കരിച്ച എന്‍ജിന്‍, പുതിയ സസ്‌പെന്‍ഷന്‍ സെറ്റപ്പ്, അത്യാധുനിക ഫീച്ചറുകള്‍ എന്നിവ ഉണ്ടായിരിക്കാം. ഈ മാറ്റങ്ങളിലൂടെ പള്‍സര്‍ ബ്രാന്‍ഡിന്റെ അടുത്ത ഘട്ടത്തിനായുള്ള തറക്കല്ലിടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്‍ സീരീസ്, എന്‍എസ് മോഡലുകളിലൂടെ പള്‍സര്‍ ശ്രേണിയുടെ ഭൂരിഭാഗവും ബജാജ് ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ 150 മോഡല്‍ മാത്രമാണ് കാര്യമായി പരിഷ്‌കരിക്കാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights