വരുന്നു യമഹയുടെ സ്‌പോര്‍ട്‌സ് ബൈക്ക്, ആര്‍2 ലോഞ്ച് ഓഗസ്റ്റ് 27ന്; ബുക്കിങ് ആരംഭിച്ചു

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, യമഹ ആര്‍2 എന്ന പേരില്‍ പുതിയ സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു.10,000 രൂപയുടെ ഡൗണ്‍ പേയ്‌മെന്റോടെ ബൈക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാങ്ങുന്ന സമയത്ത് മൊത്തം വിലയില്‍ നിന്ന് ഈ തുക കുറയ്ക്കും. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഡെലിവറി ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

കെടിഎം ആര്‍സി200 ബൈക്കിനോട് മത്സരിക്കുന്ന ഫുള്ളി ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കാണ് ആര്‍2. ഇത് ആര്‍15നൊപ്പമാണ് വിപണിയില്‍ വില്‍ക്കുക. സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുക. റൈഡിങ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ്, ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights