തീ പിടിക്കുന്നത് മാത്രമല്ല പ്രശ്നം; ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ഗ്യാസ് സ്റ്റൗ മലയാളി ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിട്ട് കാലമേറെയായി. വിറകടുപ്പും മറ്റും അന്യമായ കാലത്ത്
ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം കൂടി കൂടി വരികയാണ്. ഉപയോഗം കൂടുന്നതിന് അനുസരിച്ച് അപകടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു. ഇവ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ പലപ്പോഴും ശ്രദ്ധിക്കപെടുമ്പോഴും ദീർഘ കാലം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വലിയ രീതിയിൽ ഗൗനിക്കാറില്ല.

പാചകം ചെയ്യുന്ന സമയത്ത് ഗ്യാസിൽ നിന്നും നൈട്രജൻ ഡയോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുകയും പിഎം2.5 എന്നറിയപ്പെടുന്ന അതിസൂക്ഷ്മ കണങ്ങളെ പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഇവ രണ്ടും ശ്വാസകോശത്തിന് ദോഷമാണ്. ഇത് ആസ്മ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ സമയം അനാവശ്യമായി ഗ്യാസ് അടുപ്പിന് സമീപത്തിരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിലൂടെ ഈ പ്രശ്നങ്ങൾ കുറച്ചെങ്കിലും മറികടക്കാം. പാചകം ചെയ്യുന്ന സമയത്ത് അടുക്കളയിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഗ്യാസ് തങ്ങി നിൽക്കുകയും ശരീരത്തിന് പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. അകത്തുള്ള വായുവിനെ നീക്കം ചെയ്യാൻ അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതും നല്ലതായിരിക്കും. എയർ പ്യൂരിഫയർ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights