അമേരിക്കൻ ഉപരോധം; ക്യൂബയിൽ വൻ പ്രതിസന്ധി, രാജ്യം സാമ്പത്തിക തകർച്ചയിലെന്ന് റിപ്പോർട്ട്

അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ക്യൂബയിൽ വൻ പ്രതിസന്ധി. എണ്ണവിതരണം നിലച്ചതോടെ രാജ്യം സാമ്പത്തിക തകർച്ചയിലെന്ന് റിപ്പോർട്ട്. സ്കൂളുകളും ആശുപത്രികളും അടച്ചു. വിമാന സർവീസുകൾ നിർത്തിവച്ചു. വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

രാജ്യത്ത് രൂക്ഷമായ ഇന്ധനക്ഷാമം നേരിടുകയാണ്. അവശേഷിക്കുന്ന എണ്ണശേഖരം തീർന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോട്ടുകൾ. ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഭക്ഷ്യക്ഷാമവും രൂക്ഷം. ആരോഗ്യ, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ വെല്ലുവിളി നേരിടുകയാണ്. ആശുപത്രികളും സ്കൂളുകളും അടച്ചു.

ടൂറിസം മേഖല സ്തംഭിച്ചു. മാലിന്യ നീക്കം നിലച്ചു. കമ്പനികൾ തൊഴിലാളികൾക്ക് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. വിമാന സർവീസുകളെയും ഇന്ധനക്ഷാമം ബാധിച്ചു. റഷ്യയിൽനിന്നും കാനഡയിൽനിന്നുമുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. വെനസ്വേലയിലെ സൈനികനടപടികൾക്ക് പിന്നാലെയാണ് അമേരിക്ക ക്യൂബയിൽ നിന്നുള്ള എണ്ണവിതരണം നിർത്തിവച്ചത്. ബദൽമാർഗങ്ങൾ കണ്ടെത്താൻ ക്യൂബക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ലയ ഇതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights