മയക്കുമരുന്ന് കേസ്; കോഴിക്കോട് ദമ്പതികള്‍ അറസ്റ്റില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികള്‍ അറസ്റ്റിലായത്.
അരീക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി സി നിര്‍ഫാന എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഡോണ്‍ എന്നറിയപ്പെട്ട ഇര്‍ഫാന്‍ രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങി സംശയിക്കാതിരിക്കാന്‍ ഭാര്യയെയും കൂട്ടിയായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.പൊലീസ് പിടികൂടാതിരിക്കാന്‍ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights