ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി റയാന്‍ റൂത്തിനെയാണ് ശിക്ഷിച്ചത്. പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്. ഇതോടൊപ്പം തോക്ക് കേസില്‍ ഏഴ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.2024-ല്‍ ഫ്‌ലോറിഡ ഗോള്‍ഫ് കോഴ്സില്‍ വെച്ച് പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചു, കുറ്റകൃത്യത്തിനായി തോക്ക് ഉപയോഗിച്ചു, ഒരു ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു, തോക്ക് കൈവശം വച്ചു, വികൃതമാക്കിയ സീരിയല്‍ നമ്പറുള്ള തോക്ക് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റയാന്‍ റൂത്തിനെതിരെ ചുമത്തിയിരുന്നത്.പ്രതി റയാന്‍ റൂത്ത് ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ പ്രതി കുറ്റക്കാരനാണെന്നു ജൂറി അംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയില്‍വച്ച് സ്വയം കുത്തി പരിക്കേല്‍പ്പിക്കാന്‍ റയാന്‍ റൂത്ത് ശ്രമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights