നിസ്കരിക്കാൻ എത്തിയ യുവതിയോട് ലൈംഗികാതിക്രമം: ഉസ്താദ് അറസ്റ്റിൽ

കാസർകോട് പടന്ന മടക്കര തുരുത്തി ഗ്രാമത്തിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദിനെ ലൈംഗികാതിക്രമ കേസിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി (57) ആണ് പിടിയിലായത്. ഒരു ദിവസം ഉച്ചസമയത്ത് ആരുമില്ലാത്തപ്പോൾ കോട്ടപ്പള്ളി മഖാമിൽ വഴിയാത്രക്കാരായ സ്ത്രീകൾക്ക് നിസ്കരിക്കാൻ ഉള്ള സ്ഥലത്ത് എത്തിയ യുവതിയെ ഉസ്താദ് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് കമ്പളക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. എസ് .ഐ മനോജ്, എസ്.സി.പി.ഒമാരായ സജിത്ത്, ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights