കൊച്ചി: മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് കല്ലൂര്‍ക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും അരലക്ഷം രൂപ വില വരുന്ന വയറിങ് കേബിളുകള്‍ പ്രതി മോഷ്ടിച്ചത്.എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു മോഷണം. ജീന്‍സും ടീഷര്‍ട്ടും ധരിച്ച യുവാവ് വീടിനുള്ളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍







