ഇന്‍ഡോര്‍: മധ്യപ്രദേശില്‍ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകര്‍മ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസില്‍ പ്രതിയായ ഗുഡ്ഡ പട്ടേല്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജാമ്യത്തിലിറങ്ങിയത്.സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഭരതിനെ പ്രകോപനമൊന്നുമില്ലാതെ വടികൊണ്ട് ആക്രമിക്കുകയും നിലത്ത് വീണശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഗുഡ്ഡ ഭരതിന്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്നത് കണ്ടത്.ഉടന്‍ തന്നെ ഗ്രാമവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍







