ഡാലസിൽ സംഘർഷം: രണ്ട് മരണം, ഒരാൾക്ക് പരുക്ക്

ഡാലസ്∙ ഡാലസിലെ ഡീപ് എല്ലുമിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ് ലാറ്റിമർ എക്സ്പ്രസ് വേയിലെ ‘ക്യാഷ് കൗ’ കെട്ടിടത്തിന് സമീപമുള്ള നടപ്പാതയിലാണ് സംഭവം നടന്നത്.ഡ്യൂട്ടിയിലില്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് മൂന്ന് പേര്‍ക്ക് കുത്തേറ്റ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് യുവാക്കള്‍ മരണത്തിന് കീഴടങ്ങി. പരുക്കേറ്റ മൂന്നാമത്തെയാള്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ കാമുകിയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാവുകയും കത്തിക്കുത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഡാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights